Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Flower For Onam

Kannur

‘ഓ​ണ​ത്തി​ന് ഒ​രു കൊ​ട്ട​പ്പൂ​വ് ' ചെ​ണ്ടു​മ​ല്ലി ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ണ​ക്ക​ട​വ്: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, ഉ​ദ​യ​ഗി​രി കു​ടും​ബ​ശ്രീ സി​ഡി​എ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ഓ​ണ​ത്തി​ന് ഒ​രു കൊ​ട്ടപ്പൂവ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​ണ്ടു​മ​ല്ലിത്തൈ ​ന​ടീ​ൽ ന‌​ട​ത്തി. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ജി വ​ർ​ഗീ​സ് വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ സി​ന്ധു തോ​മ​സ്, സ​രി​ത ജോ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​യി പ​ള്ളി​പ്പ​റ​മ്പി​ൽ, കൃ​ഷി ഓ​ഫി​സ​ർ ഡീ​ന സെ​ബാ​സ്റ്റ്യ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ.​പി. ശ്രീ​ജ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ സ​നി​ത ലി​ജു, ജെ​സി ആ​മ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up